Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Norka Care

Middle East and Gulf

മ​ട​ങ്ങി​വ​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​യി "നോ​ർ​ക്ക കെ​യ​ർ' മാ​തൃ​ക​യി​ൽ പു​തി​യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യാ​കാ​മെ​ന്ന് നോ​ർ​ക്ക റൂ​ട്സ്

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​യി "നോ​ർ​ക്ക കെ​യ​ർ' മാ​തൃ​ക​യി​ൽ പ്ര​ത്യേ​ക ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കാ​മെ​ന്നും ഇ​തി​നു​ള്ള പ്രൊ​പ്പോ​സ​ൽ ഉ​ട​നെ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​മെ​ന്നും നോ​ർ​ക്ക റൂ​ട്സ് സി​ഇ​ഒ അ​ജി​ത് കൊ​ള​ശേ​രി പ​റ​ഞ്ഞു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ലു​ട​നെ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ഡി​സം​ബ​റി​ൽ ത​ന്നെ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളി​ൽ നി​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നോ​ർ​ക്ക കെ​യ​റി​ന്‍റെ അ​തേ നി​ബ​ന്ധ​ന​ക​ളും വ്യ​വ​സ്ഥ​ക​ളു​മാ​കും മ​ട​ങ്ങി​വ​ന്ന​വ​രു​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക്കും ഉ​ണ്ടാ​വു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നോ​ർ​ക്ക കെ​യ​ർ പ​ദ്ധ​തി​യി​ൽ മ​ട​ങ്ങി​വ​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്‍റെ ഹ​ർ​ജി​യി​ൽ 2025 സെ​പ്റ്റം​ബ​ർ 26ന് ​കേ​ര​ള ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പി​എ​ൽ​സി​യു​മാ​യി ന​ട​ത്തി​യ ഹീ​യ​റിം​ഗി​ലാ​ണ് നോ​ർ​ക്ക റൂ​ട്സ് സി​ഇ​ഒ ഇ​ത് പ​റ​ഞ്ഞ​ത്.

ഈ ​വി​ഷ​യ​ത്തി​ൽ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ന​ൽ​കി​യ നി​വേ​ദ​നം എ​ത്ര​യും വേ​ഗം സ​ർ​ക്കാ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് നോ​ർ​ക്ക റൂ​ട്ട്സ് ഉ​ത്ത​ര​വ് ഇ​റ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​രോ നോ​ർ​ക്ക റൂ​ട്സോ വി​ഷ​യ​ത്തി​ൽ വേ​ണ്ട താ​ത്പ​ര്യം കാ​ണി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നോ​ർ​ക്ക പ്ര​ത്യേ​ക സെ​ക്ര​ട്ട​റി ടി.​വി. അ​നു​പ​മ ഐ​എ​എ​സി​നെ ന​വം​ബ​ർ ആ​റി​ന് ക​ണ്ട് പ​രാ​തി പ​റ​ഞ്ഞി​രു​ന്നു.

വി​ഷ​യ​ത്തി​ൽ ഉ​ട​നെ ന​ട​പ​ടി എ​ടു​ക്ക​ണം എ​ന്ന സ്‌​പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദ്ദേ​ശ​മാ​ണ് മ​ട​ങ്ങി​വ​ന്ന​വ​ർ​ക്ക് നോ​ർ​ക്ക കെ​യ​റി​ന്‍റെ മാ​തൃ​ക​യി​ൽ പു​തി​യ പ​ദ്ധ​തി ആ​കാ​മെ​ന്ന നി​ല​പാ​ടി​ലേ​ക്ക് എ​ത്താ​ൻ നോ​ർ​ക്ക റൂ​ട്സ് ത​യാ​റാ​കു​ന്ന​ത്.

നോ​ർ​ക്ക റൂ​ട്സ്, മ​ഹി​ന്ദ്ര ഇ​ൻ​ഷു​റ​ൻ​സ് ബ്രോ​ക്കേ​ഴ്സ്, ന്യൂ ​ഇ​ന്ത്യ അ​ഷു​റ​ൻ​സ് ക​മ്പ​നി എ​ന്നീ മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ ചേ​ർ​ന്നു​ള്ള ത്രി​ക​ക്ഷി ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നോ​ർ​ക്ക കെ​യ​റി​ന്‍റെ വ്യ​വ​സ്ഥ​ക​ളും നി​ബ​ന്ധ​ന​ക​ളും നി​ർ​ണ​യി​ച്ചി​രി​ക്കു​ന്ന​ത്.

നോ​ർ​ക്ക ഐ​ഡി അ​ല്ല​ങ്കി​ൽ സ്റ്റു​ഡ​ന്‍റ​സ് ഐ​ഡി എ​ന്നി​വ ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഈ ​പ​ദ്ധ​തി​യി​ൽ അം​ഗ​ത്വം എ​ടു​ക്കാ​ൻ ക​ഴി​യു​ക. മ​റു​നാ​ട​ൻ മ​ല​യാ​ളി​ക​ൾ​ക്കും വി​ദേ​ശ മ​ല​യാ​ളി​ക​ൾ​ക്കും മാ​ത്ര​മാ​ണ് ഇ​തി​ന് ക​ഴി​യു​ന്ന​ത്. കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന് സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി​ക​ൾ​ക്ക് ഇ​തി​ന് ക​ഴി​യാ​ത്ത​തി​നാ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​നും സാ​ധ്യ​ത​യി​ല്ല.

അ​തു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി സ്ഥി​ര​താ​മ​സ​മാ​ക്കി​യ പ്ര​വാ​സി​ക​ൾ​ക്കും നി​ല​വി​ൽ വി​ദേ​ശ​ത്തു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​തു​പോ​ലെ അ​തേ നി​ബ​ന്ധ​ന​ക​ൾ, പ്രീ​മി​യം, ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ചേ​രാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി‌‌‌​യാ​യ നോ​ർ​ക്ക റൂ​ട്സി​നോ​ടും കേ​ര​ള സ​ർ​ക്കാ​രി​നോ​ടും അ​ഭ്യ​ർ​ഥി​ച്ച​ത്.

വി​ദേ​ശ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് റ​സി​ഡ​ന്‍റ് ഐ​ഡി പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ബ​ന്ധി​ത മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ വി​ദേ​ശ​ത്തു​നി​ന്ന് മ​ട​ങ്ങി​യെ​ത്തി നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മു​ൻ പ്ര​വാ​സി​ക​ളാ​ണ് കേ​ര​ള​ത്തി​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്, പ്ര​ത്യേ​കി​ച്ച് 60 - 70+ പ്രാ​യ​ത്തി​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള മു​തി​ർ​ന്ന​വ​ർ.

പ​ല വി​ദേ​ശ പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ ആ​തി​ഥേ​യ രാ​ജ്യ​ത്തി​ൽ ഇ​ന്‍​ഷു​റ​ൻ​സ് നി​ല​വി​ലു​ണ്ടാ​കാ​റു​ണ്ട്. അ​തി​നാ​ൽ യ​ഥാ​ർ​ഥ ആ​വ​ശ്യം മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ.

അ​തു​കൊ​ണ്ട് സ​ർ​ക്കാ​ർ മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ളും നോ​ർ​ക്ക കെ​യ​റി​ൽ ചേ​രാ​മെ​ന്ന​ത് വ്യ​ക്ത​മാ​ക്കു​ന്ന ഉ​ത്ത​ര​വ് ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും നോ​ർ​ക്ക റൂ​ട്സും ഇ​ന്‍​ഷു​റ​ൻ​സ് ക​മ്പ​നി​യു​മാ​യി ചേ​ർ​ന്ന് പോ​ളി​സി ഷെ​ഡ്യൂ​ൾ ഭേ​ദ​ഗ​തി ചെ​യ്ത് ആ​പ്പി​ലും പോ​ർ​ട്ട​ലി​ലും വേ​ണ്ട മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്നും പി​എ​ൽ​സി അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

ഇ​തൊ​രു ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ആ​യ​തി​നാ​ൽ പോ​ളി​സി എ​ടു​ക്കു​ന്ന ഓ​രോ അം​ഗ​വും ആ​വ​ശ്യ​മാ​യ പ്രീ​മി​യം അ​ട​ക്കു​ന്ന​തി​നാ​ൽ നോ​ർ​ക്ക റൂ​ട്ട്സി​നോ സ​ർ​ക്കാ​റി​നോ അ​ധി​ക​ബാ​ധ്യ​ത ഉ​ണ്ടാ​കു​ന്നി​ല്ല.

പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ഡ്വ. ആ​ർ. മു​ര​ളീ​ധ​ര​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എം.​എ. ജി​ഹാം​ഗി​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), റോ​ഷ​ൻ പു​ത്ത​ൻ​പ​റ​മ്പി​ൽ (ട്രെ​ഷ​റ​ർ), ഷെ​രി​ഫ് കൊ​ട്ടാ​ര​ക്ക​ര, ന​ന്ദ​ഗോ​പ​കു​മാ​ർ (എ​ക്സി. അം​ഗം) എ​ന്നി​വ​ർ ഹീ​യ​റിം​ഗി​ൽ പ​ങ്കെ​ടു​ത്തു.

.

Latest News

Up